Centralised Allotment Registration is open for Kunnamangalam H.S.S students. Register now | Check application status  ●  2026 Plus Two Results — Congratulations! Kunnamangalam H.S.S secured historic success — 28 Full A+, 17 with 5 A+ and 88 students above 80%      Centralised Allotment Registration is open for Kunnamangalam H.S.S students. Register now | Check application status  ●  2026 Plus Two Results — Congratulations! Kunnamangalam H.S.S secured historic success — 28 Full A+, 17 with 5 A+ and 88 students above 80%

ചരിത്രം

കുന്നമംഗലം എച്ച്.എസ്.എസ് — വിദ്യാലയ ചരിത്രവും പ്രവർത്തനങ്ങളും

ചരിത്രം

ചെറുതും വലുതും ആയ ഏതനും കുന്നുകൾ ചേർന്നതാണ് കുന്നമംഗലം. കോഴിക്കോട് നഗരത്തിൽ നിന്ന് 15 കിമി കിഴക്കുള്ള ഈ ഗ്രാമത്തെ കുന്നമംഗലം എന്നും പറയാറുണ്ട്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നണിയിൽ കിടന്നിരുന്ന ഈ ഗ്രാമത്തിൽ 1950-കളിൽ പോലും ഹൈസ്കൂൾ വിദ്യാഭ്യാസം ലഭിച്ചവർ വിരളമായിരുന്നു. ബിരുദധാരികൾ ഇല്ലെന്നു തന്നെ പറയാം.

ഈ ചുറ്റുപാടിൽ ദേശസ്നേഹികളും ഉദാരമതികളും വിദ്യാഭ്യാസതൽപ്പരരായ ദീർഘവീക്ഷിതരുമായിരുന്ന താഴെ പറയുന്ന 9 പേരുടെ മോഹസാഫല്യമാണ് കുന്നമംഗലം ഹൈസ്കൂൾ. കെ.പി. ചന്തപ്പൻ മുൻകൈ എടുത്ത്, ടി. നീലകണ്ഠൻ നമ്പീശൻ, പി.വി. വിഷ്ണുനമ്പൂതിരി, പി. കൃഷ്ണുണ്ണി നായർ, കെ. ഗോപാലൻ നായർ, പി.കെ. അപ്പുനായർ, കെ.എം. അച്ചുതൻ നായർ, എൻ. ചന്തു, എൻ. മൊയ്തീൻഹാജി എന്നിവർ ചേർന്ന് 1951-ൽ കുന്നമംഗലം എജ്യുക്കേഷൻ സൊസൈറ്റി എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ ആയി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട്സ് — 1958 ഓഗസ്റ്റ് 11-ാം തീയതി കുന്നമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. ശ്രീ. ടി. നീലകണ്ഠൻ നമ്പീശൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ സ്കൗട്ട് മാസ്റ്റർ. 1978-79 അധ്യയനവർഷത്തിൽ ഗ്രൂപ്പ് റെക്കോഡ് സംവിധാനം വന്നു. അതിനുശേഷം ശ്രീ. വാസു മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൗട്ട് പ്രവർത്തനങ്ങൾ കോഴിക്കോട് ജില്ലയിലെ ഒരു മികച്ച സ്കൗട്ട് യൂണിറ്റായിരുന്നു. ഇപ്പോൾ ഈ സ്കൂളിൽ മൂന്ന് സ്കൗട്ട് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. ആകെ 96 സ്കൗട്ടുകൾ മൂന്ന് യൂണിറ്റുകളായി ആയി പ്രവർത്തിക്കുന്നു. 2014-15 വർഷത്തിൽ രാഷ്ട്രപതി പുരസ്കാരം ലഭിക്കുകയുണ്ടായി.

ഗൈഡ്സ് — കുന്നമംഗലം H.S.S-ൽ 1997-ൽ ഗൈഡ്സ് കമ്പനി പ്രവർത്തനം ആരംഭിച്ചു. രണ്ട് കമ്പനികളായി ആയി 57 ഗൈഡ്സ് ഉണ്ട്.

എൻ.എസ്.എസ്., ജെ.ആർ.സി.

JRC — കുന്നമംഗലം H.S.S-ൽ JRC 1997-ൽ നിലവിൽ വന്നു. 2 യൂണിറ്റുകളാണ് JRC-ക്ക് പ്രസ്തുത സ്കൂളിൽ ഉള്ളത്. UP UP വിഭാഗത്തിലും ഒരു യൂണിറ്റ് JRC-ക്ക് ഉണ്ട്.

വിദ്യാരംഗം, SPC, ക്ലബ്ബ് പ്രവർത്തനങ്ങൾ

വിദ്യാരംഗം — 2016-17 വർഷത്തെ വിദ്യാരംഗം കമ്മിറ്റി ജൂൺ 10-ന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും അംഗങ്ങളാക്കി കൊണ്ട് രൂപീകരിച്ചു. വായനാദിനം, ശാസ്ത്രമേള, രാമായണ പ്രശ്നോത്തരി കവിയരങ്ങ് തുടങ്ങിയ പരിപാടികൾ വിദ്യാരംഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.

SPC — SPC പദ്ധതിയുടെ പ്രോജക്ടുകൾ എല്ലാം തന്നെ വളരെ കാര്യക്ഷമമായി ഇവിടെ നടന്നുവരുന്നു. ശുഭയാത്ര, Friends at Home, പഠനസഹായം, അച്ചടക്കപരിപാലനം എന്നിവയിൽ SPC cadets സജീവമായി പങ്കാളികളാണ്.

മാനേജ്മെന്റ്

വിദ്യാലയം Kunnamangalam Education Society എന്ന charitable trust-ന്റെ കീഴിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

  • 1951–1953 — പി. വിഷ്ണുനമ്പൂതിരി
  • 1953–1973 — ടി. കെ. വെങ്കിടേശ്വരയ്യർ
  • 1973–1977 — കെ. ആർ. പരമേശ്വരയ്യർ
  • 1977–1985 — പി. കെ. ബാലകൃഷ്ണൻ നായർ
  • 1985–1992 — എൻ. പദ്മനാഭൻ നായർ
  • 1992–1996 — വി. കെ. ഭാർഗ്ഗവി
  • 1996–1997 — എം. എസ്. ഉണ്ണി
  • 1997–1999 — പി. കെ. കുഞ്ഞുലക്ഷ്മി
  • 1999–2000 — പി. വിഷ്ണുനമ്പൂതിരി
  • 2000–2002 — കെ. സൗമിനി
  • 2002–2006 — പി. കെ. വസന്തകുമാരി
  • 2006–2010 — സി. ശ്രീദേവി
  • 2010 onwards — ശ്രീലത. കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • Riyo Hamsa — Famous Scientist
  • Dr. K. P. Subrahmanian
  • Dysp. Viswanadha Kurup — Police
  • Santhakumari Amma — District Judge
  • Balakrishnan Nambiar — Psychiatrist
  • Dr. N. Uthaman — Famous Doctor

വഴികാട്ടി

NH 212-ൽ നിന്ന് കോഴിക്കോട് നഗരത്തിൽ നിന്നും 14 കി.മി. അകലത്ത് WAYANAD റോഡിൽ സ്ഥിതി ചെയ്യുന്നു.

Source: Content adapted from Schoolwiki — കുന്നമംഗലം എച്ച്.എസ്.എസ്